09 February, 2024 10:27:46 AM


'ഇവിടെ നിന്നാൽ പോരേ' എന്ന ചോദ്യം പ്രകോപിപ്പിച്ചു; കാക്കനാട് വിദ്യാർഥിയുടെ നെഞ്ചിൽ കടിച്ച് കണ്ടക്ടർ



കാക്കനാട് : സ്വകാര്യ ബസിലെ തർക്കത്തിനിടയിൽ സ്കൂൾ വിദ്യാർഥിയെ കണ്ടക്ടർ കടിച്ചു. നെഞ്ചിൽ കടിയേറ്റ ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കങ്ങരപ്പടി സ്വദേശി വി.ജെ.കൃഷ്ണജിത്ത് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

വിദ്യാർഥിയുടെ നെഞ്ചിൽ രണ്ടു പല്ലുകളിൽനിന്നേറ്റതിനു സമാനമായ മുറിവുണ്ട്. പൊലീസിനും ബാലാവകാശ കമ്മിഷനും മോട്ടർ വാഹന വകുപ്പിനും പരാതി നൽകി. 

ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടിലെ 'മദീന' ബസിലെ കണ്ടക്ടറാണ് കടിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. മുഖത്തും അടിച്ചു. ഇടപ്പള്ളിയിൽനിന്ന് ബസിൽ കയറിയ തന്നോട് മോശമായ പെരുമാറ്റമായിരുന്നു. ബസിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പലതവണ മാറ്റി നിർത്തി. 

ഇവിടെ നിന്നാൽ പോരേ എന്നു ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതത്രെ. ജഡ്ജിമുക്ക് ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K