28 October, 2024 06:19:29 PM
എറണാകുളത്ത് സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു
കൊച്ചി: സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. എറണാകുളം ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് കൊടേക്കനാലിലേക്ക് പോകും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചയോടെ ചെറായിയില്‍ വച്ച് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയായതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തില്‍ രണ്ടു കുട്ടികള്‍ക്കും ബസിലെ ക്ലീനര്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.