21 November, 2024 01:04:27 PM


മെഡിക്കല്‍ വിദ്യാര്‍ഥിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി



തൊടുപുഴ: മെഡിക്കല്‍ വിദ്യാര്‍ഥിയെ വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വിശാഖ് കൃഷ്ണയാണ് (23) മരിച്ചത്. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു. പേരാമ്പ്ര ഒറ്റക്കണ്ടത്തിന്‍മേല്‍ സുരേഷ് ബാബുവിന്റെയും വിജിയുടെയും മകനാണ്.

സുരേഷ് ബാബു ദുബായിലാണ്. വിശാഖിനോടൊപ്പം താമസിച്ചിരുന്ന അമ്മ വിജി ഏതാനും ദിവസം മുന്‍പു ദുബായില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതോടെ വിശാഖ് തനിച്ചാണു വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. കോളജില്‍ പൊതുദര്‍ശനത്തിനു ശേഷം വിശാഖിന്റെ മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം പിന്നീട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931