04 March, 2024 11:07:46 AM


ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



അടിമാലി: ഇടുക്കി അടിമാലി പഞ്ചായത്തിലെ നേര്യമംഗലത്ത് കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ വയോധിക മരിച്ചു.കാഞ്ഞിരവേലി മുണ്ടോന്‍ ഇന്ദിര രാമകൃഷ്ണന്‍ (65) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഇവരുടെ പുരയിടത്തിലെത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന ഇന്ദിരയുടെ നേരെ തിരിയുകയും ഇവരെ ആക്രമിക്കുകയും ആയിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചേരും രക്ഷിക്കാനായില്ല.മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K