04 March, 2024 01:15:05 PM
വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: കോതമംഗലത്ത് വൻ പ്രതിക്ഷേധം
ഇടുക്കി: നേര്യമംഗലത്ത് കാട്ടാന വയോധികയുടെ ജീവനെടുത്ത സംഭവത്തിൽ മൃതദേഹവുമായി പ്രതിഷേധം.രാവിലെ ഇന്ദിര എന്ന വീട്ടമ്മയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃതദേഹവുമായി കോൺഗ്രസ് നേതാക്കളും നാട്ടുകാരും കോതമംഗലം ടൗണിലേക്ക് നീങ്ങി.
ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽ നാടൻ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃ ത്വത്തിലാണ് പ്രതിഷേധം. മോർച്ചറിയിൽ നിന്ന് മൃതദേഹം എടുത്തുകൊണ്ടുപോയി പ്രതിഷേധിക്കുന്നത് പോലീസ് തടയാൻ ശ്രമിച്ചു.
എന്നാൽ പോലീസിനെ തള്ളിമാറ്റി പ്രതി ഷേധക്കാർ മുന്നോട്ട് നീങ്ങുകയായിരുന്നു. നേരത്തേ ഇൻക്വസ്റ്റ് നടത്താനും നാട്ടുകാർ സമ്മതിച്ചിരുന്നില്ല.