18 March, 2024 10:35:22 AM


വീട് കയറി ആക്രമണം; വീട്ടമ്മയ്ക്കും സഹോദരിയുടെ മകനും പരിക്ക്



തിരുവനന്തപുരം: വെള്ളറയിൽ വീടുകയറി ആക്രമണം. വീട്ടമ്മയ്ക്കും സഹോദരിയുടെ മകനും പരിക്ക്. കോവില്ലൂർ സ്വദേശി ശ്യാമള, സഹോദരിയുടെ മകൻ രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് കാരണം രതീഷിന്റെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കം. ആക്രമിച്ചത് ടിപ്പറിൽ എത്തിയ രണ്ടംഗ സംഘം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K