23 March, 2024 03:58:29 PM


കാട്ടാക്കടയിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്



തിരുവനന്തപുരം: കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്‌കൂട്ടറുമായാണ് കൂട്ടിയിടിച്ചത്. കാട്ടാക്കട നക്രാംചിറയിലാണ് അപകടം നടന്നത്. സ്‌കൂട്ടർ യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മുഖത്തും കൈകളിലും കാലുകളിലും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറിൽ ഇടിച്ച ശേഷം ടിപ്പറിൽ കുടുങ്ങിയ യുവാവിനെ 100 മീറ്ററോളം വലിച്ചുകൊണ്ടു പോയ ശേഷമാണ് ടിപ്പർ നന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K