06 April, 2024 09:58:27 AM


ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മദ്യപാനം; ചോദ്യം ചെയ്ത 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു



തിരുവനന്തപുരം കാട്ടാക്കടയിൽ രണ്ട് ഡിവൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു. വീരണകാവ് മേഖലകമ്മിറ്റി അംഗം സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.പരിക്കേറ്റവരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാട്ടാക്കട മുതിയവിള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് അക്രമം നടന്നത്. മദ്യലഹരിയിൽ ആയിരുന്നവർ ആണ് ആക്രമിച്ചത്. സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ട അക്രമിസംഘത്തെ ഡി വൈ എഫ് ഐ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിലാണ് കുത്തേറ്റത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K