20 April, 2024 07:01:21 AM


ബേബി ഫുഡിൽ പഞ്ചസാരയുടെ അളവ് കൂട്ടി: നെസ്ലെയ്ക്ക് എതിരെ നടപടി



ന്യൂഡൽഹി : ബേബി ഫുഡ് നിർമ്മാതാക്കളായ നെസ്ലെ വില്‍ക്കുന്ന കുട്ടികളുടെ ഭക്ഷ്യവസ്തുക്കളില്‍ ഉയർന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന്, കമ്ബനിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം. നെസ്ലെയ്ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്‌എസ്‌എസ്‌എഐ) ആവശ്യപ്പെട്ടു.

ഏപ്രില്‍ 18ന് എഫ്‌എസ്‌എസ്‌എഐ സിഇഒ ജി. കമല വർധന റാവുവിന് അയച്ച കത്തിലാണ് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ ഇക്കാര്യം വ്യക്തമാക്കിയത്. "സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള അന്വേഷണ ഏജൻസിയായ പബ്ലിക് ഐയാണ് ഇന്ത്യയിലെ നെസ്ലെയുടെ നിർമ്മാണ രീതികളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഇന്ത്യയില്‍ വില്‍ക്കുന്ന നെസ്ലെയുടെ ബേബി ഫുഡുകളില്‍, കുഞ്ഞിന് ഒരോ തവണ നല്‍കുന്ന ഭക്ഷണത്തിലും ശരാശരി 2.7 ഗ്രാം പഞ്ചസാര ചേർക്കുന്നതായാണ് കണ്ടെത്തല്‍. യു.കെ, ജര്മനി, സ്വിറ്റ്സര്ലന്ഡ് തുടങ്ങിയ രാജ്യങ്ങളില് പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങള് നെസ്ലെ വിറ്റഴിക്കുന്നതെന്നും പബ്ലിക് ഐയുടെ റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ ഉല്‍പന്നങ്ങളില്‍ ഉയർന്ന അളവില്‍ പഞ്ചസാര ചേർക്കുന്നത്, രാജ്യത്തെ കുട്ടികളുടെ ആരോഗ്യത്തില്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഗുരുതരമായ ആശങ്കകള്‍ ഉയർത്തുന്നു. നമ്മുടെ പൗരന്മാരുടെ, പ്രത്യേകിച്ച്‌ ശിശുക്കളുടെയും ചെറിയ കുട്ടികളുടെയും ആരോഗ്യവും ക്ഷേമവും പരമപ്രധാനമാണ്.

സുരക്ഷാ മാനദണ്ഡങ്ങളില്‍ നിന്നുള്ള ഏതെങ്കിലും വ്യതിയാനം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം," നിധി ഖരെ കത്തില്‍ പറഞ്ഞു. റിപ്പോർട്ടിന്റെ അടസ്ഥാനത്തില്‍ നെസ്ലെ കമ്ബനിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും നിധി ഖരെ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K