05 October, 2024 07:27:27 PM


കേരളത്തിലെ ആയുഷ് ആരോഗ്യ കേന്ദ്രങ്ങളുടെ മികവ് ഉയർത്താൻ നടപടി

പി എം മുകുന്ദൻ



തൃശൂർ : കേരളത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളും ഡിസ്പെൻസറികളും എൻ.എ.ബി.എച്ച് (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) നിലവാരത്തിൽ ഉയർത്താനുള്ള രണ്ടാംഘട്ട വിലയിരുത്തൽ ആരംഭിച്ചു. കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിലയിരുത്തൽ നടപടികൾ പൂർത്തിയായി.

കേരളത്തിലെ 61 ആയുർവേദ ഡിസ്പെൻസറികളും 38 ഹോമിയോ ഡിസ്പെൻസറികളുമാണ് ഈ ഘട്ടത്തിൽ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ പൂർത്തിയാകുന്നത്. ഇതിൽ തിരുവനന്തപുരം അവനവഞ്ചേരി സിദ്ധ എ.എച്ച്.ഡബ്ല്യു.സിയാണ് തിരഞ്ഞെടുക്കപ്പെട്ട ഏക സിദ്ധ കേന്ദ്രം. അസസ്മെന്റ് നടപടികൾ നവംബറിൽ കേരളത്തിലുടനീളം പൂർത്തിയാകും. നിലവിൽ ഏറ്റവും കൂടുതൽ എൻ.എ.ബി.എച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.

മികച്ച അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കിയ 100 ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 150 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ നാഷണൽ ആയുഷ് മിഷൻ കേരളയുടെ നേതൃത്വത്തിൽ എൻ.എ.ബി.എച്ച് അംഗീകാരം നേടിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K