25 October, 2024 01:21:44 PM


തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് 35-കാരി മരിച്ചു



തിരുവനന്തപുരം: എലിപ്പനി ബാധിച്ച് വര്‍ക്കല സ്വദേശി മരിച്ചു. വര്‍ക്കല ഇടവ സ്വദേശി സരിത(35) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ഇടവ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു സരിത. ജോലിക്കിടയിൽ രോഗബാധയേറ്റെന്നാണ് സംശയം.

മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലിപ്പനി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിലൊന്നു കൂടിയാണ് എലിപ്പനി. പ്രധാന രോഗവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ രോഗാണുക്കൾ എലികളില്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946