30 November, 2024 10:48:57 AM


അഷ്ടവൈദ്യൻ ഉണ്ണിമൂസ് ദിനാഘോഷം ഡിസംബർ 1ന് തൃശൂരിൽ

- പി.എം. മുകുന്ദൻ



തൃശൂർ: എസ് എൻ എ ഔഷധശാല സ്ഥാപകനും പ്രമുഖ ആയുർവേദ ആചാര്യനുമായിരുന്ന അഷ്ടവൈദ്യൻ തൃശ്ശൂർ തൈക്കാട്ട് വാസുദേവൻമൂസിൻ്റെ 124-ാം ജന്മദിനം നാളെ ഉണ്ണിമൂസ്സ് ദിനമായി ആഘോഷിക്കും. ഉണ്ണി മൂസ്സ് എന്നുകൂടി അറിയപ്പെട്ടിരുന്ന ഇദ്ദേഹം 1920 ലാണ്പ്ര സിദ്ധമായ എസ് എൻ എ ഔഷധശാല  സ്ഥാപിച്ചത്. 

ആയുർവേദ ഔഷധങ്ങൾ വ്യാപാരാടിസ്ഥാനത്തിൽ ഉത്പാദനവും വിതരണവും ഇല്ലാതിരുന്ന കാലത്ത് അവ തുടങ്ങുകയും എസ് എൻ എ ഔഷധശാലകൾ വഴി കേരളത്തിലെമ്പാടും എത്തിക്കുകയും ചെയ്തതിന് പിന്നിൽ ഉണ്ണിമൂസായിരുന്നു.  ഇന്ന് കേരളത്തിലും ഇൻഡ്യയുടെ പല ഭാഗങ്ങളിലും വിദേശത്തും ഏജൻസികളുണ്ട്. ഇദ്ദേഹത്തിൻ്റെ ഓർമക്കായി ഉണ്ണിമൂസ്സ് ഫൌണ്ടേഷനും ഔഷധശാലയും സംയുക്തമായി എല്ലാ വർഷവും വിവിധ പരിപാടികളോടെ ഡിസംമ്പർ 1 ഉണ്ണിമൂസ്സ് ദിനമായി ആചരിക്കുന്നു.

കൊല്ലവർഷം 1076 വൃശ്ചികം 21ന് തൃശ്ശൂർ പഴനെല്ലിപ്പുറത്ത് തൈക്കാട്ട് ജനനം. അച്ഛൻ നാരായണൻ മൂസ്സ് പ്രസിദ്ധ വൈദ്യനും സാഹിത്യകാരനുമായിരുന്നു. അമ്മ ദേവകി അന്തർജനം. ഭാര്യ ആലത്തിയൂർ നമ്പിയില്ലത്തെ സാവിത്രി അന്തർജനം.

അച്ഛൻ മൂസ്സത് സംസ്കൃതത്തിൽ യാദവദാനവീയം കാവ്യവും ഭാഷയിൽ സിന്ദൂരമഞ്ജരി, കപോതസന്ദേശം,  നളചരിതം എന്നീ കാവ്യങ്ങളും ശൃങ്ഗാരമണ്ഡനം ഭാണവും വിരാധവധം ആട്ടക്കഥയും രചിച്ചിട്ടുണ്ട്.  സിന്ദൂരമഞ്ജരി ഒരു വൈദ്യഗ്രന്ഥമാണ്. അതിൽ വെള്ളി, ചെമ്പ്, ഇരുമ്പ്, ഗന്ധകം, അഭ്രം, രസം മുതലായവ നീറ്റിയെടുത്തു ചൂർണ്ണമാക്കി ഉപയോഗിക്കുന്നതിനുള്ള വിധികൾ പ്രതിപാദിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918