21 October, 2024 08:46:58 AM


പൈല്‍സ്‌ ഉള്ളതിനാൽ അവധി വേണമെന്ന് ആവശ്യം, 'തെളിവ്' ചോദിച്ച് മാനേജർ; ചിത്രം അയച്ച് ജീവനക്കാരൻ



പൈൽസ് ഉള്ളതിനാൽ അവധി ആവശ്യപ്പെട്ട് സന്ദേശമയച്ച ജീവനക്കാരനോട് തെളിവ് ചോദിച്ച മാനേജർക്ക് ലഭിച്ച മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിലടക്കം നിറയുന്നത്. രോഗത്തിന്റെ തെളിവ് ആവശ്യപ്പെട്ട മാനേജർക്ക് സ്വന്തം നിതംബത്തിന്റെ ചിത്രം അയച്ചു കൊടുക്കുകയാണ് ജീവനക്കാരൻ ചെയ്തത്. ജോലി സംബന്ധമായ ചർച്ചകൾക്കുള്ള ഓൺലൈൻ ഫോറമായ റെഡ്ഡിറ്റിലൂടെ ജീവനക്കാരൻ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

'എനിക്ക് ഹെമറോയ്ഡ് (മൂലക്കുരു) ഉള്ളതിനാൽ ജോലിക്ക് വരാൻ ബുദ്ധിമുട്ടുള്ളതായി മാനേജരെ വിളിച്ചു പറഞ്ഞു. അപ്പോൾ അദ്ദേഹം അതിന് തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് ഞാൻ ഹെമറോയ്ഡ് വ്യക്തമാകുന്ന തരത്തിൽ എന്റെ നിതംബത്തിന്റെ ചിത്രം മാനേജർക്ക് അയച്ചുകൊടുത്തത്. ഇത്തരം ചിത്രം അയച്ചുകൊടുക്കുന്നത് ഏതെങ്കിലും കമ്പനിയുടെ നിയമങ്ങളുടെ ലംഘനമാകുമോ എന്നതിൽ എനിക്ക് വ്യക്തതയില്ല' ജീവനക്കാരൻ പറഞ്ഞു.


നിരവധി റെഡ്ഡിറ്റ് അംഗങ്ങളാണ് പോസ്റ്റിനുതാഴെ പ്രതികരണങ്ങളുമായി എത്തിയത്. ശക്തമായ നീക്കം എന്നായിരുന്നു ഒരു കമന്റ്. തെളിവ് എന്നാൽ ഡോക്ടറുടെ കുറിപ്പ് എന്ന് മാനേജർ വ്യക്തമായി പറയേണ്ടിയിരുന്നു എന്നാണ് ഇയാളുടെതന്നെ പ്രതികരണം. തമാശയാണെങ്കിൽ പോലും ഇതിന്റെ ഫലം ജീവനക്കാരന് ഗുണകരമായിരിക്കില്ല എന്നും ഇയാൾ വ്യക്തമാക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K