21 September, 2024 10:19:19 AM


ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി



കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ. ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. വിദ്യാർഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടൽ എയ്​സില്‍ ഇന്നലെയാണ്​ സംഭവം നടന്നത്. ചിക്കൻ കറിയിൽ ജീവനുള്ള നിരവധി പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികൾ ഛർദ്ദിക്കുകയും തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ നഗരസഭ ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K