12 May, 2024 09:04:27 AM


കരമന അഖില്‍ വധം: മുഖ്യപ്രതി പിടിയില്‍; മൂന്ന് പേ‍ര്‍ ഇപ്പോഴും കാണാമറയത്ത്



തിരുവനന്തപുരം : കരമന അഖില്‍ വധക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. അഖില്‍ അപ്പു എന്നയാളാണ് കസ്റ്റഡിയിലുളളത്. കൊലപാതകം നടത്തിയ മറ്റ് മൂന്ന് പേ‍ര്‍ ഇപ്പോഴും കാണാമറയത്താണ്. ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ നാലു പേരും കേസില്‍ പിടിയിലായിട്ടുണ്ട്. അനീഷ്, ഹരിലാല്‍, കിരണ്‍ കൃഷ്ണ, കിരണ്‍ എന്നിവരാണ് പിടിയിലായത്.


കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാള്‍ അനന്ദു കൊലകേസിലെയും പ്രതിയാണ്. ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. കിരണ്‍ കൃഷ്ണ പാപ്പനംകോട് ബാറിൽ hഇലക്ഷൻ ദിവസം നടന്ന അക്രമത്തിലെ പങ്കാളി. അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കിരണ്‍ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. മുഖ്യപ്രതി അഖില്‍ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് പറയുന്നത്.


കഴിഞ്ഞ ദിവസമാണ് നാടിനെ നടക്കുന്ന രീതിയിലുള്ള അരും കൊലയുണ്ടായത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്ബിവടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. വിനീഷ് രാജ്, അഖില്‍,സുമേഷ്, അനീഷ് എന്നിവരാണ് പ്രതികള്‍. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചത്.

2019ല്‍ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലും.2019 മാർച്ചില്‍ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അന്ന് കൊല്ലപ്പെട്ട അനന്തവും പ്രതികളും തമ്മില്‍ തർക്കമുണ്ടായത്. ദിവസങ്ങള്‍ക്ക് ശേഷം പ്രതികളില്‍ ഒരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് ഇവർ അനന്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ആഘോഷം പാതിവഴിയില്‍ നിർത്തി പ്രതികള്‍ അനന്തുവിനെ തേടിയിറങ്ങി. റോഡരികിലെ ബേക്കറിയില്‍ നില്‍ക്കുകയായിരുന്നു അനന്തുവിനെ ബലംപ്രയോഗിച്ചു വാഹനത്തില്‍ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്.അതിക്രൂരമായി അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചു മാറ്റുകയും ചെയ്തു.

മരണത്തോടനുബന്ധില്ലിടുമ്ബോള്‍ പ്രതികള്‍ പാട്ടു പാടി രസിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ പിടിയിലായിരുന്നു. അനന്തുവധക്കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മില്‍ ബന്ധമില്ല. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K