13 May, 2024 01:39:39 PM


കൊല്ലം പുത്തൂരിൽ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു



കൊല്ലം: പൂത്തൂരില്‍ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുത്തൂര്‍ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാർ (48) ആണ് മരിച്ചത്. പവിത്രേശ്വരം ആലുശ്ശേരിയില്‍ ഇന്ന് പതിനൊന്നരയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K