14 May, 2024 05:57:18 PM


ബൈക്കിനു സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ദമ്പതികൾക്ക് ക്രൂരമർദനം



കൊല്ലം :വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്കു വാഹനത്തിൽ വെള്ളവുമായി എത്തിയ ദമ്പതികളെ രണ്ടംഗ സംഘം മർദിച്ചു. കൊല്ലം ഇടമുളയ്ക്കലിൽ ആണ് സംഭവം. ബൈക്കിനു സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ആണ് ദമ്പതികൾക്ക് ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്കു വാഹനത്തിൽ വെള്ളവുമായി എത്തിയ ദമ്പതികളെയാണ്  ആക്രമിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ആഷിഖ് ഹുസൈനും ‌ഭാര്യയ്ക്കും മർദനമേറ്റത്.ബൈക്കിൽ എത്തിയ തുമ്പിക്കുന്ന് സ്വദേശി ഷാനവാസും റിയാസും ബൈക്കിന് പോകാൻ സ്ഥലമില്ലെന്ന് പറഞ്ഞ് ദമ്പതികളുമായി തർക്കിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് ഇരുവരെയും മർദിക്കുകയുമായിരുന്നു. ഷാനവാസും റിയാസും ചേർന്ന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ആരോപണവിധേയനായ ഷാനവാസ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. രണ്ടുപേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ദമ്പതികള്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ പൊലീസ് ഇരുവർക്കും എതിരെ അന്വേഷണം തുടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K