19 May, 2024 03:52:55 PM


തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റയ്ക്കാണ് വിക്രമന്‍ താമസിച്ചിരുന്നത്. വീടിന്‍റെ വാതിലിന് പുറത്തേക്ക് വെള്ളത്തില്‍ തല കുത്തിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K