23 May, 2024 07:20:26 AM


അനന്തപുരിയിൽ പാർക്കിംഗിന് ഇനി പുതിയ ഇടങ്ങൾ: അറിയാം പുതിയ സംവിധാനങ്ങൾ



തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പാർക്കിംഗ്, നോ പാർക്കിംഗ് ഏരിയ പുതുക്കി നിശ്ചയപ്പെടുത്തിക്കൊണ്ടുള്ള സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവിറങ്ങി. നഗരത്തിലെ റോഡുകളില്‍ അലക്ഷ്യമായ പാർക്കിംഗ് മൂലം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ച്‌ നാറ്റ്പാക്ക്, സ്മാർട്ട്സിറ്റി, തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


പാർക്കിംഗ് ഏരിയ


> സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതല്‍ പുളിമൂട് വരെ റോഡിന്റെ വലതുവശം


> പുളിമൂട് മുതല്‍ ക്യൂ.ആർ.എസ് വരെ റോഡിന്റെ ഇരു വശങ്ങളിലും


> ക്യൂ.ആർ.എസ് മുതല്‍ ആയുർവേദ കോളേജിന്റെ രണ്ടാം ഗേറ്റ് വരെ റോഡിന്റെ ഇരുവശങ്ങളിലും


> ആയുർവേദ കോളേജ് മുതല്‍ ഓവർബ്രിഡ്ജ് വരെ ഇരുവശങ്ങളിലും


> ഓവർബ്രിഡ്ജ് മുതല്‍ പഴവങ്ങാടി വരെ റോഡിന്റെ ഇടതുവശം


> ഫ്ലൈ ഓവർ മുതല്‍ പഴവങ്ങാടി വരെയുള്ള റോഡിന്റെ വലതുവശം


> അട്ടക്കുളങ്ങര പള്ളി മുതല്‍ കാമാക്ഷിദേവീ ക്ഷേത്രം വരെ റോഡിന്റെ വലതുവശം


> മേലേപഴവങ്ങാടി-ചെന്തിട്ട റോഡ് ശ്രീകണ്‌ഠേശ്വരം പാർക്ക് മുതല്‍ മേലേ പഴവങ്ങാടി വരെ ഫ്ലൈ ഓവറിന്റെ തുടക്കം വരെ ഇരുവശങ്ങളിലും


> മേലേ പഴവങ്ങാടി മുതല്‍ പവർഹൗസ് വരെ ഫ്ലൈ ഓവറിനു കീഴില്‍


> ട്രിവാൻഡ്രം ക്ലബ് മുതല്‍ വഴുതക്കാട് ജംഗ്ഷൻ വരെ ഇടതുവശം


> ടാഗോർ തിയേറ്റർ മുതല്‍ ശ്രീമൂലം ക്ലബ് വരെ വലതുവശത്ത്


> വഴുതക്കാട് വിമെൻസ് കോളേജ് നോർത്ത് ഗേറ്റ് മുതല്‍ സൗത്ത് ഗേറ്റ് വരെ


> വിമൻസ് കോളേജ് മുതല്‍ തൈക്കാട് വരെ വലതുവശത്ത്


> ശ്രീമൂലം ക്ലബ് മുതല്‍ കോട്ടണ്‍ഹില്‍ സ്‌കൂള്‍വരെ ഇടതുവശം


> ബേക്കറി ജംഗ്ഷൻ മുതല്‍ മ്യൂസിയം ജംഗ്ഷൻ വരെ റോഡിന്റെ ഇടതുവശം


> സംസം ഹോട്ടല്‍ മുതല്‍ വി.ജെ.ടി ഹാള്‍വരെ ഇടതുവശം


> പ്ലാമൂട് മുതല്‍ പട്ടം വരെയും പ്ലാമൂട് മുതല്‍ കുറുങ്ങാന്നൂർ വരെയും ഇരുവശങ്ങളിലും കുറുങ്ങാന്നൂർ മുതല്‍ പട്ടം വരെ വലതുവശവും


> കേന്ദ്രീയ വിദ്യാലയം മുതല്‍ ചാലക്കുഴി വരെ ഇരുവശങ്ങളിലും


> കുറവൻകോണം മുതല്‍ ബ്രഡ് ഫാക്ടറി വരെ വലതുവശം


> ട്രാവൻകൂർ സ്‌കാൻസ് മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഇടതുവശം പുതുപ്പളളി ലെയിൻ വരെ വലതുവശം

> പുതുപ്പളളി മുതല്‍ ട്രിഡാ കോംപ്ലക്സ് വരെ ഇടതുവശം 


> മോർച്ചറി റോഡ് മുതല്‍ ഉള്ളൂർ ജംഗ്ഷനിലെ സിവില്‍ സപ്ലൈസ് പമ്ബ് വരെ വലതുവശം


നോ പാർക്കിംഗ്


>> പഴവങ്ങാടി മുതല്‍ അട്ടക്കുളങ്ങര വരെ ഇരുവശങ്ങള്‍


>> വാൻറോസ് ജംഗ്ഷൻ മുതല്‍ ഊറ്റുകുഴി ജംഗ്ഷൻ വരെ ഇരുവശങ്ങള്‍


>> തമ്ബാനൂർ മുതല്‍ അരിസ്റ്റോ ജംഗ്ഷൻ വരെ ഇരുവശങ്ങളിലും


>> ആല്‍ത്തറ ജംഗ്ഷൻ മുതല്‍ ട്രിവാൻഡ്രം ക്ലബ് വരെ ഇരു വശങ്ങളിലും


>> പാളയം പള്ളി മുതല്‍ സംസം ഹോട്ടല്‍ വരെ ഇരുവശങ്ങളിലും


>> കനകക്കുന്ന് - മ്യൂസിയം റോഡ്, മ്യൂസിയം ജംഗ്ഷൻ മുതല്‍ നിശാഗന്ധി വരെ (സൂര്യകാന്തി റോഡ്) ഇരുവശങ്ങളിലും


>> വെള്ളയമ്ബലം മുതല്‍ ജവഹർ നഗർ റോഡ് വരെ ഇരുവശങ്ങളിലും


>> പട്ടം മുതല്‍ കേന്ദ്രീയവിദ്യാലയം വരെ ഇരുവശങ്ങളിലും


>> മെഡി.കോളേജ് പ്രധാന ഗേറ്റ് മുതല്‍ മോർച്ചറി റോഡ് വരെ ഇരുവശങ്ങളിലും 


>> വെണ്‍പാലവട്ടം മുതല്‍ ആക്കുളം കേന്ദ്രീയ വിദ്യാലയം വരെ ഇരുവശങ്ങളിലും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K