24 May, 2024 12:16:52 PM
മലയിൻകീഴില്‍ കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: മലയിൻകീഴില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റിയൂർക്കോട് മേപ്പൂക്കട പിള്ളവിളാകത്ത് തോമസിന്റെ ഭാര്യ ശാന്തയാണ് മരിച്ചത്. മക്കളില്ലാത്ത ശാന്ത സഹോദരി വസന്തകുമാരിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വാടകവീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.