26 May, 2024 03:10:10 PM


കൊല്ലത്ത് ഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കൊല്ലം: ചിതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേഴുമൂട് സ്വദേശി ധർമരാജൻ (53) ഭാര്യ മായ ( 45) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ റബർ തോട്ടത്തിൽ റബ്ബര്‍ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K