28 May, 2024 08:45:49 AM


മുതലപ്പൊഴിയില്‍ വീണ്ടും അപകടം: വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു



തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഗുരുതമായി പരിക്കു പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയാണ് അപകടം. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാള്‍ കടലില്‍ വീണു. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K