31 May, 2024 02:46:28 PM
വെഞ്ഞാറമൂട്ടിൽ മാനസിക രോഗിയായ മകൻ അമ്മയെ അകത്താക്കി വീടിന് തീയിട്ടു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സ്വന്തം വീടിന് യുവാവ് തീയിട്ടു. മാണിക്കൽ സ്വദേശി ബിനുവാണ് സ്വന്തം വീടിന് തീയിട്ടത്. നാട്ടുകാർ ഇടപെട്ട് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിലുണ്ടായിരുന്ന ബിനുവിന്റെ അമ്മ പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. ബിനു മാനസിക വൈകല്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.