03 June, 2024 08:47:44 AM


പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ചു; ലോറി തലകീഴായി മറിഞ്ഞു



പാലക്കാട്: പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ ചിതലിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു. ബാം​ഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസ് തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഇടിയെത്തുടർന്ന് ലോറി തലകീഴായി മറിഞ്ഞു. അപകടത്തിൽ സ്വകാര്യബസിന്റെ മുൻവശം തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K