12 November, 2024 12:46:22 PM
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് മുട്ടികുളങ്ങര എംഎസ് മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ 6.15ഓടെയായിരുന്നു സംഭവം.
കുഞ്ഞിനെ മുലപ്പാല്‍ കൊടുത്ത് ഉറക്കികിടത്തിയതായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ആണ്‍കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.