14 March, 2025 08:38:40 AM


സുഹൃത്തുക്കൾ തമ്മിൽ സാമ്പത്തിക തർക്കം; വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു



പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെ ആണ് സംഭവം. സംഭവത്തിൽ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മനുവും വിഷ്ണുവും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K