18 March, 2025 02:45:58 PM


പാലക്കാട് ശിവസേനാ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ



പാലക്കാട്: പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന ജില്ലാ സെക്രട്ടറിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. പ്രതിയായ കയറമ്പാറ സ്വദേശിയായ ഫൈസലാണ് അറസ്റ്റിലായത്. ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് ഇന്നലെ കുത്തേറ്റത്. ഇന്ന് രാവിലെ 11നാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഈസ്റ്റ് ഒറ്റപ്പാലത്തെ ഹോട്ടലിന്റെ മുൻവശത്ത് വച്ചായിരുന്നു അക്രമം ഉണ്ടായത്. ഇടുപ്പിന് കുത്തേറ്റ വിവേകിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചിനക്കത്തൂർ പൂരത്തിന് കയറമ്പാറ സ്വദേശിയും വിവേകും തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഈ സംഘർഷത്തിലെ വൈരാഗ്യത്തെ തുടർന്നാണ് വിവേകിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954