01 April, 2025 08:56:26 AM
ഒറ്റപ്പാലത്ത് എസ്ഐക്കും കസ്റ്റഡിയിലായിരുന്ന യുവാവിനും വെട്ടേറ്റു

പാലക്കാട്: ഒറ്റപ്പാലം മീറ്റ്നയിൽ എസ്ഐക്കും കസ്റ്റഡിയിലായിരുന്ന യുവാവിനും വെട്ടേറ്റു. ഗ്രേഡ് എസ്ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത് അക്ബറിനെ കൊണ്ടുപോകുമ്പോഴാണ് എതിർസംഘം ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ച പന്ത്രണ്ടരയോടെയായിരുന്നു ആക്രമണം.
രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലായിരുന്നു ആദ്യഘട്ടത്തിൽ സംഘർഷം. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്ബറുമായി സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലാണ് എതിർ വിഭാഗം പൊലീസിനേയും ആക്രമിച്ചത്.