04 April, 2025 06:20:43 PM


പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് പാതിവെന്ത ശരീവുമായി തൂങ്ങി മരിച്ചു



പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ പാതിവെന്ത ശരീരവുമായി കിണറിൽ തൂങ്ങിമരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. നടുവട്ടം പറവാടത്ത് വളപ്പിൽ 35 വയസുള്ള ഷൈബു ആണ് ദാരുണമായി മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാൻ കരിമ്പ പാലക്കപ്പീടികയിലെ ഭാര്യ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആണ് ഷൈബു എത്തുന്നത്.

ഭാര്യ കൂടെ വരാൻ തയ്യാറാവാതിരുന്നതോടെ വീടിൻ്റെ മുറ്റത്ത് നിന്ന ഷൈബു കയ്യിൽ കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ ബന്ധുക്കൾ മോട്ടോർ പമ്പ് ചെയ്തും വെള്ളം കോരി ഒഴിച്ചും തീ കെടുത്തുകയായിരുന്നു. തീ അണഞ്ഞ ഉടൻ തന്നെ യുവാവ് പാതി കത്തിയ ശരീരവുമായി താൻ വന്ന ഇരുചക്ര വാഹനത്തിൽ കയറി ഓടിച്ച് പോവുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K