08 June, 2024 11:55:58 AM


കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണു; അമ്മയ്ക്കും മകനും പരിക്ക്



തിരുവനന്തപുരം: നഗരൂർ കോയിക്കമൂലയിൽ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് രണ്ടു പേർക്ക് പരുക്കേറ്റു. കോയിക്കമൂല സ്വദേശികളായ ദീപു (54), അമ്മ ലീല (80) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒരു മണിക്ക് പെയ്ത മഴയിലാണ് വീടിന്‍റെ മേൽക്കൂര തകർന്നത്.

വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ദീപുവിനും അമ്മയ്ക്കും മേൽ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. സമീപവാസികൾ ഉടനെ 108 ആംബുലൻസ് വിളിച്ച് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  ദീപുവിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. കടമ്പാട്ടുകോണത്ത് ഗോപകുമാറിന്‍റെ വീടിന് ഇടിമിന്നലിൽ കേടുപാടുണ്ടായി. ജനൽച്ചില്ലുകൾ തകർന്നു. വൈദ്യുതോപകരണങ്ങൾ നശിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K