12 June, 2024 10:18:50 AM


കാണാതായ യുവാവിനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി



പാലക്കാട്: പത്തിരിപ്പാലയിൽ കാണാതായ യുവാവിനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തിരിപ്പാല പടിഞ്ഞാർക്കര അദീപ് കെ അമീറാണ് മരിച്ചത്. അമീറിനെ ഇന്നലെയാണ് കാണാതായത്. അന്വേഷണം നടക്കുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K