17 June, 2024 01:21:06 PM


വസ്ത്രം മടക്കിവെക്കാൻ താമസിച്ചു; കൊല്ലത്ത് 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദനം



കൊല്ലം: കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദനം. കേരളപുരം സ്വദേശിയായ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം മടക്കിവെക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരുന്നു മർദനം. ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. മർദ്ദനത്തിൽ മകളുടെ തോളിന് പൊട്ടലുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K