18 June, 2024 03:59:16 PM


പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു



പുനലൂർ: കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലിൽ വള്ളം തകര്‍ന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്‍റെ ഭിത്തിക്കും ജനാലയ്ക്കുമാണ് ഇടിമിന്നലിൽ കേടുപാടുണ്ടായത്. ആർക്കും പരിക്കില്ല. പുലര്‍ച്ചെയാണ് വീടിന് ഇടിമിന്നലേറ്റത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K