19 June, 2024 12:29:12 PM


കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി



തിരുവനന്തപുരം: കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച അഞ്ച് നാടന്‍ ബോംബുകളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂര്‍ ജംഗ്ഷന്‍.

അഞ്ച് നാടന്‍ ബോംബായിരുന്നു ഉണ്ടായത്. ഇത് കച്ചവടക്കാരാണ് കണ്ടത്. തുടര്‍ന്ന് കഴക്കൂട്ടം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. സിസിടിവി ഉള്‍പ്പെടയുള്ളവ പരിശോധിച്ച് തുടര്‍ നടപടികള്‍ പൊലീസ് സ്വീകരിച്ചുവരികെയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K