27 June, 2024 03:22:22 PM


കളിയിക്കാവിള ദീപുവിന്‍റെ കൊലപാതകം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ



തിരുവനന്തപുരം: കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ ഭാര്യ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന് കണ്ടെടുത്ത 7.5 ലക്ഷം ഭർത്താവ് അമ്പിളി തന്നതെന്ന് ഭാര്യ മൊഴി നൽകി.


രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്ന് അമ്പിളിയുടെ ഭാര്യ പറഞ്ഞു. കൊലപാതക ശേഷം അമ്പിളി തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ എത്തുന്നതിന്റെ സിസിടിവിദൃശ്യങ്ങൾ പുറത്തുവന്നു. മെഡിക്കൽ സ്റ്റോർ ജീവനക്കാരനോട് കളിയിക്കാവിളയിൽ ഇറക്കാമോ എന്ന് ചോദിച്ചു. തന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി ആരെയോ വിളിച്ചെന്ന് ജീവനക്കാരൻ മൊഴി നൽകി. വിളിച്ച നമ്പർ സ്വിച്ച് ഓഫാണെന്ന് അമ്പിളി പറഞ്ഞെന്ന് ജീവനക്കാരൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K