29 June, 2024 03:02:32 PM


കോഴിക്കോട് കൈവേലിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു



കോഴിക്കോട് : ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൈവേലിയിൽ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. ഇന്ന് രാവിലെയാണ് മരിച്ചത്.കഴിഞ്ഞ ദിവസം പനി ബാധിച്ച് താമരശ്ശേരി സ്വദേശി ശ്രീജ മരിച്ചിരുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K