29 June, 2024 03:27:06 PM


കളിയിക്കാവിള കൊലപാതകം: ഒളിവില്‍ കഴിയുന്ന സുനില്‍ കുമാറിന്‍റെ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി



തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി വ്യവസായി ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തക്കല ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാറ്റി. കേസില്‍ സുനില്‍കുമാറിനായി തമിഴ്‌നാട് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിവിധഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ദീപുവിനെ കൊലപ്പെടുത്താന്‍ സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും അടക്കമുള്ളവ നല്‍കിയത് സുനില്‍കുമാറാണെന്ന് നേരത്തെ അറസ്റ്റിലായ സജികുമാര്‍ മൊഴിനല്‍കിയിരുന്നു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി സുനില്‍കുമാറുമായി അടുത്ത ബന്ധമുള്ള മൂന്നുപേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K