30 June, 2024 01:37:09 PM


ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക വീടിന് മുന്നിൽ മരിച്ച നിലയിൽ



തിരുവനന്തപുരം: ബാലരാമപുരം വെടിവച്ചാൻകോവിലിന് സമീപത്ത് വയോധികയായ വീട്ടമ്മയെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തി. വെടിവച്ചാൽ കോവിൽ മേടവിള സജു ഭവനിൽ ഗോമതിയെ (80) ആണ് വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് സ്പിന്നിങ് മിൽ ജീവനക്കാരനായ ഭർത്താവ് കൃഷ്ണൻ നാടാർ അപകടത്തിൽ മരണപ്പെട്ടിരുന്നു. മൂന്ന് മക്കളാണ് ഇവർക്കുണ്ടായിരുന്നത്. അതിൽ മകൻ സാജു മറ്റൊരു അപകടത്തിൽ മരിച്ചിരുന്നു. ബിന്ദു, പ്രീജ എന്നീ രണ്ടു പെൺ മക്കളും ഉണ്ട്. വയോധികയായ വീട്ടമ്മ വർഷങ്ങളായി ഒറ്റക്കാണ് താമസിച്ചിരുന്നത്. രാവിലെ വീടിനു മുന്നിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ നരുവാമൂട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൊലപാതകമാണോ അതോ കാല് തെറ്റി തറയിൽ വീണു മരണപ്പെട്ടതാണോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K