01 July, 2024 05:48:16 PM


സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേൽപ്പാലത്തിൽ നിന്ന് താഴേക്ക്; അമ്മ മരിച്ചു; കുഞ്ഞടക്കം 2 പേര്‍ക്ക് ഗുരുതരപരിക്ക്



തിരുവനന്തപുരം : ദേശീയ പാതയിൽ വെൺപാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം. കുഞ്ഞടക്കം 3 പേർ മേൽപ്പാലത്തിൽ നിന്ന് താഴെയുളള സർവ്വീസ് റോഡിലേയ്ക്ക് വീണു. ഒരാൾ മരിച്ചു. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ് മരിച്ചത്. സഹോദരങ്ങളായ കോവളം വെള്ളാർ സ്വദേശിനി സിനി (32) സിമിയുടെ മകൾ ശിവന്യ (3) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ സിമിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇവരെ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേട്ട പോലീസ് നടപടികൾ സ്വീകരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K