03 July, 2024 04:14:57 PM


കാര്യവട്ടം ക്യാമ്പസിലെ സംഘർഷം; പൊലീസ് സ്റ്റേഷൻ ഉപരോധിച്ച എം.എൽ.എമാർക്കെതിരെ കേസ്



തിരുവനന്തപുരം: ശ്രീകാര്യം പൊലീസ് ‌സ്റ്റേഷൻ ഉപരോധിച്ച സംഭവത്തിൽ എം.വിൻസെന്റ്റ്, ചാണ്ടി ഉമ്മൻ എന്നീ എംഎൽഎമാർക്കെതിരെ കേസെടുത്തു. പൊലീസുകാരെ കല്ലെറിഞ്ഞുവെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നുമാണ് എഫ്ഐആർ. കാര്യവട്ടം ക്യാംപസിൽ കെഎസ്‌ നേതാവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് അർധരാത്രി പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ച കെഎസ് പ്രവർത്തകർക്ക് പിന്തുണയുമായാണ് എംഎൽഎമാർ സ്‌റ്റേഷനിലെത്തിയത്. എം വിൻസെൻ്റ് എംഎൽഎയെ പൊലീസുകാർക്കു മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. എസ്എഫ്ഐ- കെഎസ്‌ പ്രവർത്തകർ തമ്മിൽ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു.

കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാംപസിലെ മുറിയിലിട്ട് എസ്എഫ്ഐ മർദിച്ചെന്നും ഇതിൽ കുറ്റക്കാരായവരെ അറസ്‌റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്‌യു പ്രവർത്തകർ സ്‌റ്റേഷൻ ഉപരോധിക്കാനെത്തിയത് സാഞ്ചോസിനെയും എംഎൽഎയെയും മർദിച്ചവർക്കെതിരെ കേസെടുക്കാമെന്ന ഉദ്യോഗസ്‌ഥരുടെ ഉറപ്പിൽ രാത്രി രണ്ടു മണിയോടെ സമരം അവസാനിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K