04 July, 2024 11:28:08 AM


തിരുവനന്തപുരത്ത് വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ച നിലയില്‍



തിരുവനന്തപുരം: വണ്ടിത്തടത്ത് വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74) സാബുലാല്‍(50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. അര്‍ബുദബാധിതയായിരുന്ന സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K