08 July, 2024 05:14:22 PM


കൊല്ലത്ത് വാഹനാപകടം; എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം



കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം മരിച്ചു. പുത്തൂർ സ്വദേശിയായ ബി എഡ് വിദ്യാർത്ഥിനി അനഘ പ്രകാശാണ് മരിച്ചത്. കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ കോട്ടാത്തല സരിഗ ജങ്ഷനില്‍ ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു അപകടം.

അനഘ സഞ്ചരിച്ച സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ അനഘയെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്‌കൂളിലേക്ക് പഠനത്തിൻ്റെ ഭാഗമായി പോകും വഴിയായിരുന്നു അപകടമുണ്ടായത്. ലോറി കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K