12 July, 2024 06:37:11 PM


മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു



നിലമ്പൂർ: മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു, നിലമ്പൂർ ഗവ: മാനവേദൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മാത്തമാറ്റിക്സ് വിഭാഗം അധ്യപകനും കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയുമായ അജിഷ് ആണ് മരിച്ചത്. 42 വയസായിരുന്നു.10 ദിവസം മുൻപാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 ദിവസത്തിന് ശേഷം പെരിന്തൽമണ്ണയിലെ അൽശിഫ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം കരളിനെ കാര്യമായി ബാധിച്ചതോടെ ഐസിയുവിൽ  ചികിത്സയിലിരിക്കെയാണ് ഇന്ന് മൂന്ന് മണിക്ക് ശേഷം മരണം സ്ഥിരീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K