13 July, 2024 01:16:31 PM


കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി



പാലക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളത്തോട് ഇരുമ്പകച്ചോല ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. പുരുഷനാണ്. രാവിലെ കുളിക്കാന്‍ വന്നവരാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടത്. മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K