18 July, 2024 01:27:23 PM


ചന്ദിപുര വൈറസ്; 15 കുട്ടികൾ മരിച്ചു, 29 പേര്‍ ചികിത്സയില്‍



അഹമ്മ​ദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. രോ​ഗ ലക്ഷണങ്ങളുമായി 29 പേര്‍ ഇപ്പോൾ ചികിത്സയിലാണ്. മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. ഇതിന്റെ സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. 51,725 പേരെ ഇതുവരെ സ്ക്രീന്‍ ടെസ്റ്റ് ചെയ്തതായി ഗുജറാത്ത് സര്‍ക്കാർ അറിയിച്ചു.

വൈറസിനെ പ്രതിരോധക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ എല്ലാ ജില്ലയിലും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് വൈറസ് രൂക്ഷമായത്.

രാജസ്ഥാനിൽ നിന്നുള്ള ഒരാൾ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്. സമ്പർകാന്ത, ഹിസാഗർ, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K