25 July, 2024 01:20:16 PM


ടെക്നോ സിറ്റിയിൽ ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു



തിരുവനന്തപുരം:  ടെക്‌നോ സിറ്റി  സ്ഥിതി ചെയ്യുന്ന ജനവാസമേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു.വെടികൊണ്ട് വിരണ്ടോടിയ പോത്ത് തെന്നൂർ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണു.പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്.  ഒരു തവണയാണ് മയക്കുവെടിയുതിർത്തത്. ഇനി ഇതിനെ വാഹനത്തിൽ കയറ്റി വനത്തിലേക്ക് വിടും. അതിനുമുമ്പ് കാട്ടുപോത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959