01 August, 2024 08:59:39 AM


വെടിയുതിര്‍ത്ത കേസിൽ തെളിവെടുപ്പ്: പ്രതി ഡോ. ദീപ്തിയുടെ ബാഗിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി



തിരുവനന്തപുരം: കുറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിലെ പ്രതി കോട്ടയം സ്വദേശി ഡോ.ദീപ്തി മോൾ ജോസിനെ, ഇവർ താമസിക്കുന്ന കൊല്ലത്തെ മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. 

വെടിവയ്ക്കാൻ ഉപയോഗിച്ച എയർ പിസ്റ്റൾ ദീപ്തിയുടെ ഹാൻഡ്ബാഗിൽ നി ന്നു കണ്ടെത്തുകയും ഇതു ഓൺ ലൈൻ വഴി വാങ്ങിയതാണെന്നു മൊബൈൽ ഫോൺ പരിശോധി ച്ചു സ്ഥിരീകരിക്കുകയും ചെയ്തു. നാഷനല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥയെ വീട്ടില്‍ കയറി പ്രതി വനിതാ ഡോക്ടർ വെടിവച്ചത് മാസങ്ങളോളം നീണ്ട ഇന്റർനെറ്റ് പഠനത്തിനുശേഷമെന്ന് പൊലീസ് പറഞ്ഞു. എയര്പിസ്റ്റള് ഉപയോഗിക്കുന്നതും വെടിവയ്ക്കുന്നതുമെല്ലാം യൂട്യൂബ് വീഡിയോ കണ്ടാണ് പ്രതി ഡോ.ദീപ്തി മോള്‍ ജോസ് പഠിച്ചത്. വെടിവയ്ക്കാൻ മാസങ്ങളോളം പരിശീലനം നടത്തി. അതിനുശേഷമാണ് ആക്രമണത്തിന് തയ്യാറെടുത്തതെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച രാവിലെയാണ് വഞ്ചിയൂർ ചെമ്ബകശ്ശേരിയിലെ ഷിനിയുടെ വീട്ടിലെത്തി ഡോ.ദീപ്തി വെടിവച്ചത്. കുറിയർ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തിയാണ് എയർപിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിവച്ചത്. മുഖം പൊത്തിയതിനാല്‍ ഷിനിയുടെ വിരലിനാണ് വെടിയേറ്റത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ കണ്ടെത്തിയത്. അറസ്റ്റിലായ ഡോ.ദീപ്തി മോൾ ജോസ് കൊല്ലത്തെ സ്വകാര്യ മെഡിക്കല് കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ് ജോലിചെയ്തിരുന്നത്. ദീപ്തിയുടെ ഭർത്താവും ഡോക്ടറാണ്. വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തും ഡോ.ദീപ്തിയും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്.

സുജീത്തും ഡോ.ദീപ്തിയും ഒന്നര വർഷം മുമ്പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില് ഒരുമിച്ച്‌ ജോലിചെയ്തിരുന്നു. ഈ സമയത്ത് ഇരുവരും പ്രണയത്തിലായി. പിന്നീട് സുജിത്ത് അവിടെനിന്നും പോയതോടെ ദീപ്തിയുമായി അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിനു ഭാര്യ ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ ദീപ്തി പൊലീസിനോടു പറഞ്ഞത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K