04 August, 2024 01:04:48 PM
പാലക്കാട് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പടിഞ്ഞാറങ്ങാടി ഒതളൂരിൽ വയോധികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒതളൂർ ഇട്ടിരിയേത്ത് വളപ്പിൽ 67 വയസുള്ള കമലാക്ഷിയെ ആണ് വീടിൻ്റെ അടുക്കളവശത്തെ കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇന്ന് രാവിലെ ഏഴരയോടെ ഇവരുടെ ഭർത്താവ് ബാലൻ ആണ് മൃതദേഹം കാണുന്നത്. പുലർച്ച ചായ കുടിക്കാൻ കടയിൽ പോയി മടങ്ങിയെത്തിയ ബാലൻ വീട്ടിനകത്ത് കമലാക്ഷിയെ കാണാത്തതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് അടുക്കള ഭാഗത്തെ കിണറിൽ വീണുകിടക്കുന്ന നിലയിൽ ഇവരെ കാണുന്നത്. തുടർന്ന് പട്ടാമ്പിയിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് മാറ്റി.