10 August, 2024 12:56:37 PM


തുമ്പയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി



തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് വള്ളം മറിഞ്ഞ് തുമ്പ സ്വദേശി സെബാസ്റ്റ്യനെ കാണാതായത്. മൃതദേഹം ഇന്ന് രാവിലെ തുമ്പ രാജീവ് ഗാന്ധി നഗറിന് സമീപം കരയ്ക്കടിയുകയായിരുന്നു. മൃതദേഹം ഉടന്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937