16 August, 2024 05:48:40 PM


സെപ്റ്റിക് ടാങ്കിനുള്ളിൽ ഇറങ്ങിയ നിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു



തിരുവനന്തപുരം: പേയാട് വീട് നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്തിരുന്ന സെപ്റ്റിക് ടാങ്കിന്റെ തടികൾ നീക്കം ചെയ്യുന്ന ജോലിക്കായി ടാങ്കിനുള്ളിൽ ഇറങ്ങിയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. വെള്ളറട സ്വദേശി രാജേന്ദ്രൻ (55) ആണ് മരിച്ചത്. രക്ഷിക്കാനിറങ്ങിയ സഹ തൊഴിലാളി ഗുരുതരാവസ്ഥയിലാണ്. പേയാട് ഭജനമഠം പ്ലാവിള കോണത്തെ കൃഷ്ണപ്രസാദിന്റെ പുതിയ വീട് നിർമാണം നടക്കുന്ന സ്ഥലത്താണ് സംഭവം. രാജേന്ദ്രൻ കുഴഞ്ഞു വീഴുന്നത് കണ്ട് കുഴിയിൽ രക്ഷിക്കാൻ ഇറങ്ങിയതാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെള്ളറട സ്വദേശി രതീഷ്. കാട്ടാക്കട ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K